ബോണക്കാട് സ്റ്റേ ബസ് സർവീസ് ഇന്നു മുതൽ
1337622
Friday, September 22, 2023 11:24 PM IST
വിതുര: ഏറെക്കാലമായി നിർത്തിവച്ചിരുന്ന ബോണക്കാട് സ്റ്റേ ബസ് ഇന്നു മുതൽ പുനരാരംഭിക്കും. കഴിഞ്ഞമാസം മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, വി.ശിവൻകുട്ടി എന്നിവരുടെ ബോണക്കാട് സന്ദർശനത്തിനിടെ നാട്ടുകാർക്ക് നൽകിയ വാഗ്ദാനത്തെ തുടർന്നാണ് സർവീസ് പുനരാരംഭിക്കുന്നത്.
രാവിലെ ആറിനു ബസ് ബോണക്കാട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകിട്ട് 5. 45 ന് തിരികെ തിരുവനന്തപുരത്തു നിന്നും പുറപ്പെടും. ഇന്നു രാവിലെ ജി.സ്റ്റീഫൻ എംഎൽഎ ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുക, ബോണക്കാട്ടെ ശോചനീയമായ ലയങ്ങൾ പുനർ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കുള്ള നടപടികൾ ദ്രുതഗതിയിലാണ്.