കാട്ടാക്കട: പോലീസ് വാഹനം ഓടിച്ചവർക്കും പെറ്റി. ഇത്തവണ കുടുക്കിയത് എഐ കാമറയും. കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനം ഓടിച്ചവർക്കാണ് കാട്ടാക്കട ജോയിന്റ് ആർ ടിഒ പിഴയിട്ടത്.
കാട്ടാക്കടയ്ക്ക് ആയിരവും മലയിൻകീഴിനു രണ്ടായിരവും ആണ് പിഴയിട്ടത്. വാഹനം ഓടിച്ചവർ സീറ്റ് ബൽറ്റ് ധരിക്കാത്തതിനെ തുടർന്നാണ് പെറ്റി അടിച്ചത്.
എഐ കാമറയിൽ മൂന്നുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.