പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നിക്ഷേപം തിരികെ കിട്ടാനായി വനിത ഡോക്ടറുടെ പ്രതിഷേധം
1337358
Friday, September 22, 2023 1:15 AM IST
നേമം: പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നിക്ഷേപം തിരികെ കിട്ടാനായി വനിത ഡോക്ടറുടെ പ്രതിഷേധം. നിക്ഷേപമായി നല്കിയ അഞ്ച് ലക്ഷം രൂപ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പേയാട് സ്വദേശിനിയായ വനിത ഡോക്ടർ പ്രതിഷേധവുമായെത്തിയത്.
നിക്ഷേപ തുക ആവശ്യപ്പെട്ട് പല തവണ ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇവര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31നകം തിരികെ പണം നല്‍കാമെന്ന് ബാങ്ക് സമ്മതിച്ചിരുന്നതാണെന്നും ഡോക്ടര്‍ പറയുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ബാങ്കിലെത്തിയ ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു.
രാത്രിയായിട്ടും പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് നരുവാമൂട് പോലീസെത്തി ബാങ്ക് അധികൃതരും ഡോക്ടറുമായി സംസാരിച്ചു പണം ഗഡുക്കളായി മടക്കി നല്‍കാമെന്ന കരാറുണ്ടാക്കുകയും ആദ്യ ഗഡുവായി 50,000 രൂപ നല്‍കുക ചെയ്തു.
ബാക്കി തുക ഒക്ടോബര്‍ 30നകം നല്‍കാനുമാണ് കരാറില്‍ തീരുമാനം. മഴയില്‍ തകര്‍ന്ന വീടിന്റെ ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കാനാണ് നിക്ഷേപം പിന്‍വലിക്കുന്ന ത്. രണ്ടുലക്ഷം രൂപയെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം.