കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ
Wednesday, September 20, 2023 5:29 AM IST
തി​രു​വ​ന​ന്ത​പു​രം: ​കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ശ്രീ​വ​രാ​ഹം വാ​ർ​ഡി​ൽ മാ​മ്പ​ഴ മു​ടു​ക്ക് സൂ​ര്യ​കി​ര​ണം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്വ​രൂ​പ് ക​ണ്ണ​നെ​യാ​ണ് ഫോർട്ട് പോലീസ് അ​റ​സ്റ്റു ചെ​യ്ത​ത്. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശ്രീ​വ​രാ​ഹം സ്വ​ദേ​ശി​യെ​യാ​ണ് സ്വ​രൂ​പ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ല​പ്പോ​ഴാ​യി പ​ണം കൈ​പ്പ​റ്റി​യെ​ന്ന പ​രാ​തി യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.