കിണറ്റിൽവീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി
1336870
Wednesday, September 20, 2023 5:28 AM IST
നെടുമങ്ങാട് : കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊഞ്ചിറ കല്ലുമല എംഎം ഹൗസിൽ മോഹനന്റെ വീട്ടിലെ ആട്ടിൻ കുട്ടിയാണ് കഴിഞ്ഞ ദിവസം വീട്ടിനോടു ചേർന്നുള്ള 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആട്ടിൻ കുട്ടിയെ കരയ്ക്കെത്തിച്ചു.