ജി​ല്ലാ അ​ത്‌ലറ്റിക്സ്: ജി​വി രാ​ജ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​ർ
Tuesday, September 19, 2023 3:29 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ത്‌ലറ്റി ക്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച 67-ാമ​ത് ജി​ല്ലാ അ​ത്‌ലറ്റി ക് മീ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്കൂ​ളിന് കിരീടം.

570 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് ജി​വി രാ​ജ ഇ​ത്ത​വ​ണ​യും ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യ​ത്. 223 പോ​യി​ന്‍റു​മാ​യി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌ലറ്റിക്സ് അ​ക്കാ​ഡ​മി ര​ണ്ടാം സ്ഥാ​ന​വും 207 പോ​യി​ന്‍റു​മാ​യി വെ​ള്ളാ​യ​ണി എ​സ്എ​എം​ജി​എം​ആ​ർ​എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ആ​വേ​ശം പ​ക​ർ​ന്ന കാ​യി​ക മേ​ള​യി​ൽ അ​ണ്ട​ർ 14, 16, 18, 20 എ​ന്നീ വി​ഭാ​ഗ​ത്തി​ലും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​യി ജി​ല്ല​യി​ലെ 68 ക്ല​ബു​ക​ളി​ൽ​നി​ന്നാ​യി 2200 ൽ​പ്പ​രം കാ​യി​ക​താ​ര​ങ്ങൾ മാ​റ്റു​ര​ച്ചു. ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ അ​ത്‌ലറ്റിക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. ധ്യാ​ൻ ച​ന്ദ് പു​ര​സ്കാ​ര ജേ​താ​വ് കെ.​സി. ലേ​ഖ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ. ​ലീ​ന, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. സു​ധീ​ർ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​ഐ. റ​സി​യ, ജി​ല്ല അ​ത്‌ലറ്റിക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​രാ​മ​ച​ന്ദ്ര​ൻ, ജി. ​രാ​മ​ച​ന്ദ്ര​ൻ, എം. ​ക്ലീ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.