എസ്എഫ്ഐ ജില്ലാ സമ്മേളനത്തിനിടെ സംഘർഷം
1301796
Sunday, June 11, 2023 6:32 AM IST
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് വഴക്കും ഉന്തും തള്ളും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ആദിത്യനെ മാറ്റിയതാണ് പ്രശ്നങ്ങൾക്കുകാരണം. കാട്ടാക്കട ക്രിസ് ത്യൻ കോളജിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് ആദിത്യൻ വിവാദത്തിൽ ഉള്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് ആദിത്യനെ സ്ഥാനത്തു നിന്നു നീക്കം ചെയ്തത്.
പ്രസിഡന്റ് സ്ഥാനത്തുനിന്നും ആദിത്യനെ മാറ്റിയതിനെതിരേ ഇയാളെ അനൂകൂലിക്കുന്നവരാ ണ് ഭാരവാഹി തെരഞ്ഞെടുപ്പിനിടെ പ്രശ്നമുണ്ടാക്കിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അടക്കമുള്ളവർ ഇടപെട്ടിട്ടും വാക്കുതർക്കവും ഉന്തും തള്ളലുമുണ്ടായി. ഒടുവിൽ ശക്തമായ സംഘടനാ നടപടി ഉണ്ടാകുമെന്നു നേതൃത്വം താക്കീത് നൽകിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ അവസാനിച്ചത്.