ഒഡീഷ ട്രെയിൻ ദുരന്തം: ആർജെഡി മാർച്ച് നടത്തി
1301782
Sunday, June 11, 2023 6:28 AM IST
തിരുവനന്തപുരം: ഓഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിധേഷ മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുംകര മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.
ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 288 പൂക്കൾ കൊണ്ടുണ്ടാക്കിയ പത്തുകിലോ ഭാരമുള്ള റീത്തും സമർപ്പിച്ചു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജറൽ സെക്രട്ടറി എ.ജെ. ഷൈല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ മോഹൻദാസ് വിളങ്ങര റീത്ത് സമർപ്പിച്ചു. മുഹമ്മദ് റാസി, കഴക്കൂട്ടം ബാരി, നുജൂം, ചുള്ളിമാനൂർ നിയാസ്, കണിയാപുരം ജലീൽ, വിഷ്ണു രാജേഷ് എന്നിവർ മാർച്ചിനു നേതൃത്വം നൽകി.