ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം
1301780
Sunday, June 11, 2023 6:25 AM IST
നേമം : പാപ്പനംകോട് എസ്റ്റേറ്റില്‍ ഹൈസ്കൂൾ റോഡിൽ ആളില്ലാതിരുന്ന വീടു കുത്തിത്തുറന്ന് കവർച്ച ശ്രമം. ഡോ. മായദേവിയുടെ വീട്ടിലാണ് കവർച്ച ശ്രമം നടന്നത്. വീടിന്റെ ഗേറ്റിന്റെ പൂട്ടും മുന്‍വശത്തെ വാതിലിന്റെ പൂട്ടും പൊളിച്ചാണ് മോ ഷ്ടാക്കൾ അകത്തു പ്രവേശിച്ചത്.
എല്ലാ മുറികളിലേയും അലമാരകളും മേശകളും വാരി വലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഡോ. മായാദേവിയും അമ്മയും തൊട്ടുപുറകിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ വീട്ടുജോലി കാരിയാണ് മോഷണവിവരം അറിഞ്ഞത്. പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് കവർച്ച ശ്രമമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. നേമം പോലീസ് പരിശോധന നടത്തി.