മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം
1301202
Thursday, June 8, 2023 11:55 PM IST
തിരുവനന്തപുരം: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ്, മൗണ്ടഡ് ജിപിഎസ് എന്നിവ നല്‍കുന്നതിന് ജില്ലയിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 75 ശതമാനം സര്‍ക്കാര്‍ വിഹിതവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. അപേക്ഷകള്‍ 24 വൈകുന്നേരം അഞ്ചിന് മുന്‍പായി ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. ഫോൺ: 0471 2450773.