ടിപ്പർ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
1301198
Thursday, June 8, 2023 11:55 PM IST
നെടുമങ്ങാട്: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഉഴമലയ്ക്കൽ നെടിയവേങ്കോട് ഷൈജു വിലാസത്തിൽ ജോയി (31) ആണ് മരിച്ചത്. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന്റെ അടിയിൽ പ്പെടുകയായിരുന്നു. ജോയിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. ജോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അവിവാഹിതനാണ്. അച്ഛൻ: സുശീന്ദ്രൻ. അമ്മ: പരേതയായ ഷൈലജ. സഹോദരങ്ങൾ: ഷൈജു, സൗമ്യ.