ഹൈവേ ഫുട്പാത്തുകള്‍ കച്ചവടക്കാര്‍ കൈയേറുന്നു
1300909
Wednesday, June 7, 2023 11:51 PM IST
വെള്ളറട: നിര്‍മാണത്തിലിരിക്കുന്ന മലയോര ഹൈവേ ഫുട് പാത്തുകള്‍ കച്ചവടക്കാര്‍ കൈയേ റുന്നുവെന്ന് പരാതി.
മലയോര ഹൈവേയുടെ പാറശാല കുടപ്പനമൂട് റീച്ച് നിര്‍മാണം പൂര്‍ത്തിയായി വരുന്നഘട്ടമാണ്. അത്യാധുനിക രീതിയില്‍ തയാറായിക്കഴിഞ്ഞ ഓടയും ഫുട്പാത്തും കൈയേറി കച്ചവടക്കാര്‍ നിര്‍മാണം നടത്തിക്കഴിഞ്ഞു. പനച്ചമൂട്, വെള്ളറട, നിലമാമൂട് , കാരക്കോണം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫുട്പാത്ത് കൈയേറി നിര്‍മാണം നടത്തിയത്. ഫുട്പാത്ത് നഷ്ടപ്പെടുന്നതോടെ കാല് നടയാത്രക്കാര്‍ റോഡിലേക്കിറങ്ങുകയും വന്‍ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റം നടത്തിയിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ വിഷയം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.