മുത്തശി പ്ലാവിനെ ആദരിച്ച് വെയിലൂർ സ്കൂളിലെ കുട്ടികൾ
1300681
Wednesday, June 7, 2023 12:11 AM IST
ചിറയിൻകീഴ്: മുരുക്കുംപുഴ വെയിലൂർ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വ്യ ത്യസ്തമായി. സ്കൂളിലെ കുട്ടികളുടെ പാർക്കിലുള്ള മുത്തശിപ്ലാവിനെ കസവ് മുണ്ടുടുപ്പിച്ചും പുഷ്പാർച്ചന നടത്തിയും പരിസ്ഥിതി പാട്ടുകൾ ആലപിച്ചുമാണ് വിദ്യാർഥികൾ ആ ഘോഷം സംഘടിപ്പിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടും പൂന്തോട്ടം നിർമാണം നടത്തിയും പരിസ്ഥിതി ദിനാഘോഷം നടത്തിയതിനുശേഷമാണ് മുത്തശിപ്ലാവിനെ ആദരിച്ചത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ക്വിസ് മത്സരം തുടങ്ങിയവയും വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശ പ്ലക്കാർഡുകളുമായി സ്കൂൾ കോമ്പൗണ്ടിനകത്ത് വിദ്യാർഥികൾ പരിസ്ഥിതി സന്ദേശ റാലിയും സംഘടിപ്പിച്ചു. അധ്യാപകനും കവിയുമായ ജെ.എം. റഹിം കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. അഴൂർ പഞ്ചായത്ത് അംഗം ലതിക മണി രാജിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളും വൃക്ഷത്തൈകൾ നട്ടു.
പരിസ്ഥിതിദിനാഘോഷ പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് സജീന ഷാഫി , സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ, എക്കോ ക്ലബ് കൺവീനർ മഞ് ജുഷ, അധ്യാപകരായ അനൂപ്, രഞ്ജി , ക്ലോമി, ജസീന, ദീപ, അശ്വതി, വൃന്ദ തുടങ്ങിയവർ നേതൃത്വം നൽകി .