ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം
1300451
Tuesday, June 6, 2023 12:17 AM IST
അമ്പൂരി: അമ്പൂരിയിലെ എഎസ് എംഐ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള നവജ്യോതി സ്പെഷൽ സ്കൂളിൽ സ്ഥാപിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഇന്നു നടക്കും. രാവിലെ 11.30ന് ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ രഞ്ജി അലക്സ് ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ അധ്യക്ഷത വഹിക്കും.
അമ്പൂരി ഫൊറോന പള്ളി വികാരി ഫാ.ജേക്കബ് ചീരംവേലിൽ സ്വാഗതം പറയും. നിഷ കെ. ദാസ്, വൽസലാ രാജു, എഎസ് എംഐ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി മരിയ എഎസ്എംഐ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഐ.ആർ. സുനിത, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ടി. പുത്തൂർ, തോമസ് മംഗലശേരി, അനിതാ കുമാരി, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ, മോഹൻദാസ്, ബിന്ദു ബിനു, സിസ്റ്റർ റിൻസ് മരിയ എഎസ്എംഐ തുടങ്ങിയവർ പ്രസംഗിക്കും.
വൃക്ഷ കവചം
തീര്‍ത്ത് സ്കൂള്‍
വിദ്യാര്‍ഥികള്‍
നെയ്യാറ്റിന്‍കര : പ്രകൃതി സംരക്ഷണ സന്ദേശങ്ങളുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ വൃക്ഷകവചം തീര്‍ത്തു. നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പ്രകൃതി സംരക്ഷണ പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ പ്ലാവിന്റെയും തെങ്ങിന്റെയും ചുറ്റും പരസ്പരം കരങ്ങള്‍ കോര്‍ത്ത് വൃക്ഷ കവചം തീര്‍ക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സുഗതകുമാരി ടീച്ചറിന്റെ ഒരു തൈ നടാം എന്ന കവിതയുടെ ദൃശ്യാവിഷ്കരണം കൃഷ്ണവേണി അവതരിപ്പിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍. എസ് ശ്രീകല പരിസ്ഥിതി ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് പരുത്തിമഠം പരിസ്ഥിതി ദിന സന്ദേശം നല്കി. പിടിഎ വൈസ് പ്രസിഡന്റ് എ. സുനിത വൃക്ഷത്തൈ വിതരണം നടത്തി. അധ്യാപകരായ വിനോദ്, അഞ്ജു, ശ്രീദേവി, ലാൽജി, എന്നിവര്‍ നേതൃത്വം നല്കി.