എം.ബി. സന്തോഷിന് പരിസ്ഥിതി അവാർഡ്
1300188
Sunday, June 4, 2023 11:56 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ "പരിസ്ഥിതിമിത്രം’ മാധ്യമ പുരസ്കാരത്തിന് മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷ് അർഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഇന്നു രാവിലെ 10.30ന് തൈക്കാട് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.
തിരുവനന്തപുരം പാൽക്കുളങ്ങര "ശ്രീരാഗ’ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളജ് അവസാന വർഷ ബിഎഎംഎസ് വിദ്യാർഥി എസ്.പി. ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിംഗ് കോളജിലെ ഒന്നാംവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്.