നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ കെ ഫോണ്‍ പദ്ധതി
1300180
Sunday, June 4, 2023 11:53 PM IST
നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ ഫോണ്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കുന്പോള്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലും വിവരസാങ്കേതിക വിദ്യയുടെ പുതുലോകം സൃഷ്ടിക്കപ്പെടും. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നേരം നാലിന് പെരുന്പഴുതൂര്‍ ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം എല്‍എ നിര്‍വഹിക്കും. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യാതിഥിയാകും. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മന്മോഹന്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.