ബാലവേദി കൂട്ടായ്മ
1299890
Sunday, June 4, 2023 6:57 AM IST
നെടുമങ്ങാട്: ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള പരിയാരം സംസ്കാര വനിതാ ഗ്രന്ഥശാല സംഘടിപ്പിച്ച ബാലവേദി കൂട്ടായ്മ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നളിനകുമാരി ടീച്ചർ അധ്യക്ഷയായിരുന്നു, പ്രശസ്ത എഴുത്തുകാരൻ ഇരിഞ്ചയം രവി മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച വിദ്യാർഥികളെ നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.