പ്രീ പ്രൈമറി, പ്രൈമറി മേഖലകളില്‍ ഊന്നല്‍ നൽകും: മന്ത്രി വി.ശിവന്‍കുട്ടി
1299538
Friday, June 2, 2023 11:38 PM IST
തിരുവനന്തപുരം: പ്രീ പ്രൈമറി, പ്രൈമറി മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള മുന്നോട്ടുപോകാണ് ഈ അക്കാദമിക വര്‍ഷം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പ്രീപ്രൈമറി രംഗത്ത് കൂടുതല്‍ സ്കൂളുകളെ ആധുനികവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണന്തല ഗവണ്മെന്റ് ഹൈസ്കൂളിലെ മാതൃക പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തുടനീളം 440 പ്രീ പ്രൈമറി സ്കൂളുകളില്‍ പൂര്‍ത്തിയാക്കി വരുന്ന വര്‍ണ ക്കൂടാരം പദ്ധതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീ പ്രൈമറി വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു .