2 ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു
1299537
Friday, June 2, 2023 11:38 PM IST
നെടുമങ്ങാട്: നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അഥോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി.
ഇന്നലെ രാത്രി നെടുമങ്ങാട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന രണ്ട് ടൺ പഴകിയ മത്സ്യം വാഹനം ഉൾപ്പെടെ പിടിച്ചെടുത്തു.
വെള്ളിയാഴ്ച്ച പുലർച്ചെ നെടുമങ്ങാട് മാർക്കറ്റിൽ 15 ൽ പരം മത്സ്യ വാഹനങ്ങൾ പരിശോധിച്ചു. ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ മൊബൈൽ ലാബ് പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തി. നഗരസഭ ഹെൽത്ത് അധികൃതർ പിടിച്ചെടുത്ത വാഹനം നിയമനടപടി സ്വീകരിക്കുന്നതിന് നഗരസഭ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നെടുമങ്ങാടും സമീപ പ്രദേശത്തും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും വിൽപ്പന നടത്തുന്നതായി പൊതുജനങ്ങളിൽ നിന്നും ആക്ഷേപം ഉണ്ടായ സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. നെടുമങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെയും നെടുമങ്ങാട് ഫുഡ് സേഫ്റ്റി ഓഫീസറുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.