ബാലരാമപുരം: ബാലരാമപുരം നവതാര ഗ്രാമീണ ഗ്രന്ഥശാലയുടെ വാതിൽ ചവിട്ടിപോളിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപം. പരാതിക്കാരനായ ഗ്രന്ഥശാലയുടെ സെക്രട്ടറിയുടെ മൊഴിയെടുക്കാനോ മഹസര്‍ തയാറാക്കാനോ പോലീസ് തയാറായിട്ടില്ലെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. മഹസർ എഴുതാൻ പോലീസ് എത്താത്തതിനാൽ വാതിൽ ശരിപ്പെടുത്താനായിട്ടില്ല.
കഞ്ചാവ് മയക്കുമരുന്ന് മാഫിയായിൽപ്പെട്ടവരുടെ സ്ഥിരം താവളമാണ് ഇവിടമെന്നും സമീപത്തെ പ്രവർത്തനം ആരംഭിക്കാത്ത വാട്ടർ ടാങ്കിന്റെഗേറ്റ് തകർത്തു സാമൂഹ്യവിരുദ്ധർ കൈയേറിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഗ്രന്ഥശാലയ്ക്കെതിരെആക്രമണം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പ്രതികളെ രക്ഷിക്കാനുള്ള ബാലരാമപുരം പോലീസ് ശ്രമത്തില്‍ നവതാര ഗ്രാമീണ ഗ്രന്ഥശാല എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന് സെക്രട്ടറി ബാലരാമപുരം രാജു പരാതി നൽകി.