ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1298573
Tuesday, May 30, 2023 1:45 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്ത് ബൈക്കിൽ സഞ്ചരിക്കവെ ടൂറിസ്റ്റ് ബസിടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ ആൻഡ്രൂസ് - ക്ലമൻസി ദമ്പതികളുടെ മകൻ സൂസടിമ (31) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 14ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വിഴിഞ്ഞം പോലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളിയായ സൂസടിമ മത്സ്യബന്ധനത്തിന് പോകാനായി വീട്ടിൽ നിന്നും ബൈക്കിൽ വിഴിഞ്ഞത്തേക്ക് വരുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഗുരുതര പരിക്കേറ്റ സൂസടിമ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലിരിക്കെ ഇന്നലെ മരണമടയുകതയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: സായ, സിയാൻ. മൃതദേഹം ഇന്നു രാവിലെ ഒന്പതിന് സിന്ധുയാത്ര മാതാ ദേവാലയത്തിൽ സംസ്കരിക്കും.