കല്ലിയോട് കുടുംബശ്രീ വാർഷികം
1298424
Tuesday, May 30, 2023 12:07 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ കല്ലിയോട് വാർഡിലെ കുടുംബശ്രീ വാർഷികം മുൻ എംപി ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ അധ്യക്ഷത വഹിച്ചു. എഡിഎസ് ചെയർപേഴ്സൺ പ്രീജകുമാരി, സെക്രട്ടറി സുഭദ്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, ആനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ.ചിത്ര ലേഖ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് ജി.ആനിൽ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി തുടങ്ങിയവർ പങ്കെടുത്തു.