ടൂർഫെഡ് ഹൈജീനിക് കഥേ കുമരകത്തും കൊച്ചിയിലും വർക്കലയിലും കൂടി
1298421
Tuesday, May 30, 2023 12:07 AM IST
കൊല്ലം: വിനോദസഞ്ചാരമേഖലയിലെ സഹകരണ പ്രസ്ഥാനമായ ടൂർഫെഡിന്റെ ഹൈജീനിക് കഫേ കുമരകത്തും വർക്കലയിലും എറണാകുളത്തും കൂടി തുടങ്ങും. കൊല്ലം അഴീക്കലിൽ തുടങ്ങിയ കഫേ വിജയമായിരിക്കുകയാണ്. ചായ, കാപ്പി, ശീതളപാനിയങ്ങൾ, ഐസ്ക്രീമുകൾ, ഫ്രൂട്ട് സലാഡ്, കപ്പ, മുളക് ഉടച്ചതുപോലെയുള്ള നാടൻ ഭക്ഷണങ്ങൾ, ചണത്തിലും തുണിയിലുമുള്ള പരിസ്ഥിതി സൗഹൃത ബാഗുകൾ, തൊപ്പികൾ, മറയൂർ ശർക്കര, സുഗന്ധദ്രവ്യങ്ങൾ, തേൻ എന്നിവയുടെ വിൽപ്പനയാണ് ഇവിടെയുണ്ടാകുക.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിൽപ്പനയും ആലോചിക്കുന്നുണ്ട്. വർക്കലയിൽ ഗസ്റ്റ് ഹൗസിലും താജ് ഹോട്ടലിനും ഇടയിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്ന് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ പി.കെ. ഗോപൻ പറഞ്ഞു. കുമരകത്ത് ബോട്ട് ജെട്ടിക്കു സമീപത്താണ് സ്ഥലം.
2500 മുതൽ 3000 രൂപവരെ വാടകയ്ക്ക് കൊടുക്കാവുന്ന മുറികളും അടങ്ങിയ പദ്ധഥിയായിരിക്കും ഇവിടെ. എറണാകുളത്ത് ബോട്ട് ജെട്ടി കോംപ്ലക്സിൽ വിനോജസഞ്ചാര ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിനു സമീപമാണ് കഫേ. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി.