മയക്കുമരുന്ന് വിൽപ്പന; മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയിൽ
1297906
Sunday, May 28, 2023 3:05 AM IST
തിരുവനന്തപുരം: മയക്കു മരുന്ന് വിൽപന, വിതരണ സംഘത്തിലെ മൂന്നു പേർ എക്സൈസിന്റെ പിടിയിൽ. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ് മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍. ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ മണക്കാട് ഭാഗത്തുനിന്നും പിടികൂടിയത്.
4.25 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ബുള്ളറ്റില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി അല്‍ അമീനിനെ പിടികൂടി. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ ജയിലിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്പലത്തറ ഭാഗത്തു നടത്തിയ പരിശോധനയില്‍ നബിന്‍ഷാ, അജീസ് എന്നിവരെ പിടികൂടിയത്.
പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റുകളില്‍ പ്രമുഖരാണ് ഇപ്പോള്‍ എക്സൈസ് പിടിയിലായത്. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍ പരിസരങ്ങളിലും പോക്കറ്റ് റോഡുകളിലും കര്‍ശന പരിശോധനകള്‍ ശക്തമാക്കുന്നതിനായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഷാ ഡോ ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ് കുമാര്‍, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നന്ദകുമാര്‍, പ്രബോധ്, സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.