അവധിക്കാല ക്യാന്പുകള്‍ ആരംഭിച്ചു
1283272
Saturday, April 1, 2023 11:18 PM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വിദ്യാലയങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന അവധിക്കാല ക്യാന്പുകള്‍ .വെങ്ങാനൂര്‍ എസ്എഫ്എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സപ്തദിന അവധിക്കാല ക്യാന്പ് ആരംഭിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം മൂന്നര വരെയാണ് ക്യാന്പ്. ഊരൂട്ടുകാല ഡോ. ജി.ആര്. പബ്ലിക് സ്കൂള്‍ സുകൃതം എന്ന പേരിലാണ് പത്തു ദിവസത്തെ ക്യാന്പ് സംഘടിപ്പിക്കുന്നത്.
സ്കൂള്‍ കാന്പസില് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം മൂന്നര വരെയാണ് ക്യാന്പ്. നെയ്യാറ്റിൻകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈഫ് ഫൗണ്ടേഷന്റെ അവധിക്കാല ക്ലാസുകളായ വേനൽ തുമ്പികൾ അഞ്ചിന് ആരംഭിക്കും.
മേയ് 13 വരെയാണ് ക്യാന്പ്. അഞ്ചു വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി ആനന്ദകലാകേന്ദ്രം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാന്പ് മൂന്ന് മുതല്‍ ജൂണ്‍ ഒന്നു വരെയാണ്. വിന്‍സന്റ് കാഞ്ഞിരംകുളത്തിന്റെ നേതൃത്വത്തിലാണ് ക്യാന്പ്. നാലു മുതല്‍ 15 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാന്പില്‍ പങ്കെടുക്കാം .