നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ ഓ​ശാ​ന തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍
Saturday, April 1, 2023 11:16 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ ഓ​ര്‍​മ്മ പു​തു​ക്കി ഓ​ശാ​ന ഞാ​യ​റോ​ടെ വി​ശു​ദ്ധ വാ​ര​ത്തി​ന് ഇന്ന് തു​ട​ക്ക​മാ​വും. നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ബി​ഷ​പ് ഡോ.​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കു​രി​ശ​ടി​യി​ല്‍ നി​ന്ന് കു​രു​ത്തോ​ല ആ​ശീ​ര്‍​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​നി​ലൂ​ടെ ആ​ലു​മ്മൂ​ട് ജം​ഗ്ഷ​ന്‍ വ​ഴി പ​ള്ളി​യ​ങ്ക​ണ​ത്തി​ലേ​ക്ക് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ബാ​ല​രാ​മ​പു​രം വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​പ​യ​സ് ലോ​റ​ന്‍​സ് തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ.​സ​ജി​തോ​മ​സ് രാ​വി​ലെ 7.15 ന് ​കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും. വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത​മാ​താ ദേ​വാ​ല​യ​ത്തി​ലെ ഓ​ശാ​ന തി​രു​ക​ര്‍​മ്മ​ങ്ങ​ളി​ല്‍ മോ​ണ്‍. വി.​പി. ജോ​സ് മു​ഖ്യ​കാ​ര്‍​മി​ക​നാ​കും.​തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​റാ​ള്‍​ഡ് മ​ത്യാ​സും മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സാ ദേ​വാ​ലയ​ത്തി​ല്‍ ഫാ. ​ജോ​ണ്‍ ബോ​സ്കോ​യും തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും.​വി​ശു​ദ്ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന തൈ​ല പ​രി​ക​ര്‍​മ​പൂ​ജ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ഷ​പ് ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് രൂ​പ​താ മീ​ഡി​യാ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​സ്റ്റി​ന്‍ ഡൊ​മി​നി​ക് അ​റി​യി​ച്ചു.