ഏകാദശ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
1283255
Saturday, April 1, 2023 11:16 PM IST
പാറശാല: ആറയൂർ ഗവ.എൽ വിഎച്ച്എസ്എസിലെ 111-ാമത് വാർഷികം ഓർമച്ചെപ്പ് ഏകാദശ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഉദിയൻകുളങ്ങരനിന്നാരംഭിച്ച ഘോഷയാത്രക്ക് റിട്ട. എസ്പി ഡി.വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് സ്കൂളിൽനടന്ന സമ്മേളനം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഉദ്ഘാടനം ചെയ്തു.ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ അജിത്കുമാർ അധ്യക്ഷനായി.
സാംസ്കാരികസമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ. സലൂജയും സ്മരണിക പ്രകാശനം റിട്ട. ഡിജിപി വിൻസൻ എം. പോളും ഉദ്ഘാടനം ചെയ്തു.ശശി തരൂർ എംപി, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ, ടിവി അവതാരക എ. സുപർണശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് രാവിലെ10 ന് നടക്കുന്ന പൂർവ അധ്യാപക വിദ്യാർഥി കുടുംബ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് മെഗാ തിരുവാതിര .തുടർന്ന് നടക്കുന്ന ഏകാദശ ശതാബ്ദി സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.കെ. ആൻസലൻ എംഎൽഎ അധ്യക്ഷനാകും.