ഓശാന ഞായറിന് ഒരുങ്ങി ദേവാലയങ്ങൾ
1282996
Friday, March 31, 2023 11:37 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓശാന ഞായറിന്റെ തിരുക്കർമങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. നാളെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും.
ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകളിൽ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടത്തും. നാളെ രാവിലെ 6.30ന് കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, കുർബാന. വൈകുന്നരം അഞ്ചിന് വിശുദ്ധ കുർബാന. 6.15 ന് സന്ധ്യാ നമസ്കാരം.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യ കാർമികനാകും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും ഉണ്ടാകും.
പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന. രാവിലെ 6.45ന് ആരംഭിക്കുന്ന ഓശാന ഞായറിന്റെ തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികനായിരിക്കും. തിരുക്കർമങ്ങളോടനുബന്ധിച്ച് കുരുത്തോല വെഞ്ചിരിപ്പും പള്ളിയിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഉണ്ടാകും. നാളെ രാവിലെ 9.15 നും 11നും വൈകുന്നേരം അഞ്ചിനും 6.30നും വിശുദ്ധ കുർബാനയുണ്ടാകും.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ നാളെ രാവിലെ ആറിന് ആരംഭിക്കും. റവ.ഡോ. ജോർജ് ജെ.ഗോമസ് മുഖ്യകാർമികനാകും. ആറിന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷണം, ദിവ്യബലി. രാവിലെ 10.30നും ഉച്ചകഴിഞ്ഞ് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കോട്ടണ്ഹിൽ കാർമൽഹിൽ ആശ്രമ ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമങ്ങൾക്ക് നാളെ രാവിലെ 6.30നു തുടക്കമാകും. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി തുടങ്ങിയ തിരുക്കർമങ്ങളുണ്ടാകും. നാളെ രാവിലെ ഒന്പതിനും 11നും ഉച്ചകഴിഞ്ഞ് നാലിനും 5.30നും ഏഴിനും ദിവ്യബലിയുണ്ടാകും. നാളെ രാവിലെ 11ന് ആരംഭിക്കുന്ന ദിവ്യബലി ഇംഗ്ലീഷിൽ ആയിരിക്കും.
പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ നാളെ രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, കുർബാന. വൈകുന്നേരം ഏഴു മുതൽ 8.30വരെ വിശുദ്ധ കുർബാനയുടെ ആരാധന.
പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നാളെ രാവിലെ ആറിന് ചടങ്ങുകൾ ആരംഭിക്കും. 7.15 ന് കുർബാന. തുടർന്ന് ഓശാന ശുശ്രൂഷകളുടെ ഭാഗമായി പ്രദക്ഷിണം, കുരുത്തോല വാഴ്വ് എന്നിവ നടത്തും.
പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നാളെ രാവിലെ 6.30നു പ്രഭാത നമസ്ക്കാരം. 7.30ന് ഓശാന ശുശ്രൂഷകളുടെ ഭാഗമായി കുർബാന. വൈകുന്നേരം ആറിനു സന്ധ്യാ നമസ്ക്കാരം.
പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയിൽ നാളെ രാവിലെ ആറിനും 7.15 നും 9.45 നും വിശുദ്ധ കുർബാന. വൈകിട്ട് ആറിന് സെനാനാ ചാപ്പലിൽ പ്രത്യേക കുർബാന.
പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ നാളെ രാവിലെ 6.30നു പ്രഭാത പ്രാർഥന. 7.30 ന് ഓശാന ഞായർ ശുശ്രൂഷകൾ ആരംഭിക്കും.
പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ഇന്നു രാവിലെ ആറിന് ഓശാന തിരുകർമങ്ങൾ ആരംഭിക്കും.
തിരുമല തിരുക്കുടുംബ ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ നാളെ രാവിലെ ഏഴിന് ആരംഭിക്കും. വികാരി ഫാ.ബെന്നി തെക്കേടത്ത് മുഖ്യ കാർമികനാകും
ശ്രീകാര്യം എമ്മാവൂസ് പള്ളിയിൽ നാളെ രാവിലെ 6.30ന് ഓശാനയോടനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ ആരംഭിക്കും. പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. രാവിലെ 9.45നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാനയുണ്ടാകും.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർഥാടന ദേവാലയത്തിൽ നാളെ രാവിലെ ആറിന് ജെറുസലേം പ്രവേശന സ്മരണ, കുരുത്തോല ആശീർവാദം, പ്രദക്ഷിണം, ദിവ്യബലി.
ക്രൈസ്റ്റ് ഹാൾ ആശ്രമ ദേവാലയത്തിൽ നാളെ രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പ്, ആഘോഷമായ സമൂഹബലി. മുഖ്യകാർമികൻ ഫാ.ജോസുകുട്ടി ജെ.കളം സിഎംഐ.
കുന്നപ്പുഴ സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നാളെ രാവിലെ ഏഴിന് ഓശാന ശുശ്രുഷകളും വിശുദ്ധ കുർബാനയും ആരംഭിക്കും.
ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം തുടർന്ന് വിശുദ്ധകുർബാന ഓശാന ശുശ്രൂഷ.
തമലം തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ നാളെ രാവിലെ ആറിന് പ്രഭാത പ്രാർഥനയോടെ ഓശാന ശുശ്രൂഷകൾ ആരംഭിക്കും.
അന്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നാളെ രാവിലെ 6.30 നു മാലിപ്പറന്പിൽ മെമ്മോറിയൽ പാരീഷ് ഹാളിൽ കുരുത്തോല വെഞ്ചരിപ്പോടെ തിരുക്കർമങ്ങൾക്കു തുടക്കമാകും. പള്ളിയിലേക്ക് പ്രദക്ഷിണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. മുഖ്യകാർമികൻ ഫാ.ജേക്കബ് ചീരംവേലിൽ. രാവിലെ പത്തിനും വിശുദ്ധ കുർബായുണ്ടാകും.
വലിയതുറ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ രാവിലെ 6.30നു തിരുക്കർമങ്ങൾ ആരംഭിക്കും.