മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Friday, March 31, 2023 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: മീ​നാ​ങ്ക​ൽ ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ സ്കൂ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളുടെ ഉദ്ഘാടനം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ നിർവഹിച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്രത്യേ​ക പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ൽ​പി, യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മിച്ച ക​മ്പ്യൂ​ട്ട​ർ ലാ​ബി​ന്‍റേ​യും റീ​ഡിം​ഗ് റൂ​മി​ന്‍റേയും ഉ​ദ്ഘാ​ട​നം ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽഎയും നി​ർ​വ​ഹി​ച്ചു.
62 ല​ക്ഷം രൂ​പ ചെലവഴിച്ചു നി​ർ​മിച്ച കെ​ട്ടി​ട​ത്തി​ൽ ആ​റ് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളാ​ണു​ള്ള​ത്. ക​മ്പ്യൂ​ട്ട​ർ ലാ​ബ്, റീ​ഡിംഗ് റൂം ​എ​ന്നി​വ​യു​ടെ നി​ർ​മാണ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ​യാ​ണു ചെ​ല​വ​ഴി​ച്ച​ത്. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് വി.എ​സ്. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രധാനാധ്യാപിക ​വി.എ​സ്. ഷീ​ജ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. മി​നി, ബ്ലോ​ക്ക് അം​ഗം എ. ​എം. ഷാ​ജി, വാ​ർ​ഡം​ഗം എം.എ​ൽ. കി​ഷോ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പിടിഎ, ​എ​സ്എം സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.