സെ​ന്‍റ് ചാ​വ​റ ബാ​സ്ക​റ്റ് ബോ​ൾ: ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് ജേ​താ​ക്ക​ൾ
Friday, March 31, 2023 12:10 AM IST
മാ​റ​ന​ല്ലൂ​ർ: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ ന​ട​ന്ന ഒ​ന്നാ​മ​ത് സെ​ന്‍റ് ചാ​വ​റ മെ​മ്മോ​റി​യ​ൽ ഇ​ന്‍റ​ർ​ കൊളിജിയ​റ്റ് ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. വെ​ള്ള​യാ​ണി കാ​ർ​ഷി​ക കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്രൈ​സ്റ്റ് ന​ഗ​ർ വിജയ കി​രീ​ടം ചൂടിയത്.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യിലെ ​വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ചാ​ന്പ്യ​ൻ​ഷി​പ്പ് മു​ൻ ദേ​ശീ​യ വ​നി​താ ബാ​സ്ക​റ്റ് ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ പി. എ​സ്. ജീ​ന ഉ​ദ്ഘാ​ട​നം ചെ​യ് തു. വി​ജ​യി​ക​ൾ​ക്ക് സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് തി​രു​വ​ന​ന്ത​പു​രം സോ​ഷ്യ​ൽവ​ർ​ക്ക് കൗ​ണ്‍​സി​ല​ർ ഫാ.​സ​ന്തോ​ഷ് ക​യ്യാ​ല​പ്പ​റ​ന്പി​ൽ ട്രോ​ഫി​ക​ൾ സമ്മാനിച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. ടി​റ്റോ വ​ർ​ഗീ​സ് സി​എം ഐ, ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ഷി​ബു ബി. ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.