അമ്പൂരി പഞ്ചായത്ത് ബജറ്റ് ; ഭവന നിർമാണത്തിനും ടൂറിസത്തിനും ഊന്നൽ
1282685
Thursday, March 30, 2023 11:11 PM IST
അമ്പൂരി: അമ്പൂരി പഞ്ചായത്തിൽ 36,26,21,934 രൂപ വരവും 36,15,84,934 രൂപ ചെലവും 10,37,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് വൽസലാ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി അവതരിപ്പിച്ചു. ഭവന നിർമാണത്തിനും , ടൂറിസത്തിനും ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ലൈഫ് ഭവന പദ്ധതിക്കായി നാലു കോടി രൂപയും , പഞ്ചായത്തിന്റെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതിനായി 50 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 37 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 40 ലക്ഷം രൂപയും ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. വനിതാ ശിശു വികസനം, കാർഷിക മേഖല, യുവജനക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ഭിന്നശേഷി ശാക്തീകരണം, എന്നിവയ്ക്കും ബജറ്റിൽ പരിഗണനൽകിയിട്ടുണ്ട്.