വി​ര​മി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യ സ്നേ​ഹ​വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി
Wednesday, March 29, 2023 11:36 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ഗ​വ. പോ​ളി​ടെ​ക്നി​ക് കോളജി​ൽനി​ന്നു വി​ര​മി​ക്കു​ന്ന കെ. ​മോ​ഹ​ന​ൻ ന​ട​ത്തി​യ സ്നേ​ഹ​വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ കെ​പി​സിസി വി​ചാ​ർ വി​ഭാ​ഗ് ന​ട​ത്തു​ന്ന "അ​ന്നം പു​ണ്യം' പ​ദ്ധ​തി​യി​ലൂ​ടെ ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്താ​ണ് കെ. ​മോ​ഹ​ന​ൻ സ്നേ​ഹ​വി​രു​ന്നൊരു​ക്കി​യ​ത്. തി​ക​ച്ചും വേ​റി​ട്ട ഈ ​വി​ര​മി​ക്ക​ൽ ആ​ഘോ​ഷ​ത്തി​നു വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​വി​നോ​ദ്സെ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഗോ​പ​കു​മാ​ർ, എ​ൻ​ജിഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഷാ​ജി, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എ​സ്. അ​ജ​യാ​ക്ഷ​ൻ, ജ​യ​രാ​ജ്, ഷി​നോ​ജ്, ശ്രീ​കാ​ന്ത്, ഫ്രെ​ഡി, ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.