ഹ്യൂമന്‍ റൈറ്റ്സ് ഫെഡറേഷന് ഓഫീസിന്റെയും സംഘടനയുടെയും പ്രവര്‍ത്തന ഉദ്ഘാടനം
1282255
Wednesday, March 29, 2023 11:33 PM IST
വെള്ളറട: ഹ്യൂമന്‍ റൈറ്റ്സ് ഫെഡറഷന് തിരുവനന്തപുരം സ്റ്റാച്ചൂ ജംഗ്ഷനിലെ ക്യാപിറ്റല്‍ ടവറില്‍ ആരംഭിച്ച ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത സിനിമ-സീരിയല്‍താരം അഞ്ചിത നിര്‍വഹിച്ചു. തുടര്‍ന്ന് സത്യന് സ്മാരക മന്ദിരത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജി പെരുങ്കടവിളയുടെ അധ്യക്ഷതയില്‍ ചേർന്ന സംഘടനാ പ്രവര്‍ത്തകയോഗം എം. വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ് തു. പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന് ക്ലാസെടുത്തു.
നാഷണല്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. റെജി ബി. തോമസ്, ചാമക്കാല ഓമനക്കുട്ടന് പിള്ള, സ്റ്റേറ്റ് പ്രസിഡന്റ് ആനി പെരേര, രാജന് സാമുവല്‍, ശൈലജ, സുധീന്ദ്രന്‍ പിള്ള, വിക്ടര്‍ ജോര്‍ജ്, നാഷണല്‍ വിമെന്‍സ് പ്രസിഡന്റ് ഗ്രേസി സുനില്‍, ലാല്‍ വിശ്വന്, അജികുമാര്‍ പട്ടാഴി, സുഭഗ, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ജപ സിംഗ്, കൊല്ലം ജില്ലാ പ്രസിഡന്റ് ജി. ജോണ്സണ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി. അജോമോന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കുമാര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മണര്‍കാട്, ഇടുക്കി ജില്ലാ പ്രസിഡന്റ് കിരണ്‍ ജോണ്‍ ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ധന്യ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബെന്‍സണ്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് റെജി ജോര്‍ജ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രകാശന് മാഷ്, മലപ്പുറം ജില്ലാ പ്രസിഡന്റ് എം. കാസിം, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അനീഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിനോയ് ചെമ്പേരി, വയനാട് ജില്ലാ പ്രസിഡന്റ് ് ബി. ഷേര്‍ലി, സിനി രത്നന്, പ്രദീപ് വെള്ളറട, അഖില്‍ എം എ, സുനില്‍ പെരുങ്കടവിള, ആനന്ദ്, അനില്‍കുമാര്‍ കാരക്കോണം, അനില്‍ വാഴാലി, തങ്കരാജ് സത്യന് നഗര്‍, അനീഷ് ശ്രീമംഗലം, അബ്ദുള്‍ ലത്തീഫ്, അഡ്വ. ദീപ, ശ്രീകല, അലക്സ് ജെയിംസ്, അജയന് വെള്ളറട, അനില്‍ കുമാര്‍, പേയാട് വിജയ്ശ്രീ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഐഡി കാര്‍ഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു.
മദനന് തങ്കയ്യന് നാടാര്‍ ദേശീ യ പ്രസിഡന്റായും, രഞ്ജിത്ത് പി. ചാക്കോ ജനറല്‍ സെക്രട്ടറിയായും, റെജി ബി. തോമസ് ട്രഷററായും പ്രവര്‍ത്തനം തുടങ്ങിയ സംഘടന നിയമാനുസരണം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
അഞ്ചു രാജ്യങ്ങളിലും ഇന്ത്യയിലെ ഒമ്പതു സംസ്ഥാനങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും സജീവമായ പ്രവര്‍ത്തനം നടത്തിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.