കാപ്പ നിയമം: യുവാവ് പിടിയില്‍
1281953
Wednesday, March 29, 2023 12:19 AM IST
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലുള്പെട്ടയാളെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി പോലീസ് പിടികൂടി. നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സില്‍ അമരം വീട്ടില്‍ ജിതിന് (30) ആണ് അറസ്റ്റിലായത്.
മണ്ണന്തല, പേരൂര്‍ക്കട, വഞ്ചിയൂര്‍, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി. അജിത്തിന്റെ നിര്‍ദേശ പ്രകാരം നര്‍ക്കോട്ടിക് സെല്‍ എസിപി സുരേഷ് കുമാര്‍, മണ്ണന്തല എസ്എച്ച്ഒ ബൈജു, എസ്ഐ സുധീഷ്, സിപിഓമാരായ ജയന്, പ്രദീപ്, അരുണ്‍ ശശി, സാഗോക്ക് ടീമിലെ എസ്ഐമാരായ അരുണ്‍ കുമാര്‍, സാബു, സിപിഒ ഷിബു, ദീപുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.