വെങ്ങാനൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് അംഗീകാരം
1281944
Wednesday, March 29, 2023 12:18 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അറിയിച്ചു.
ആകെ 15.67 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം. കൃഷി അനുബന്ധ മേഖലയിലും സേവന മേഖലയിലും പശ്ചാത്തല മേഖലയിലുമായി 168 പദ്ധതി കൾക്കാണ് അംഗീകാരം. കാർഷിക സുസ്ഥിര വികസന പരിപാടി, സമഗ്രവും സമ്പൂർണവുമായ സാന്ത്വന പരികരണ പരിപാടി, വെള്ളായണി കായലിന്റെ യും കുളങ്ങളുടെയും നവീകരണവും സംരക്ഷണവും, അതിദാരിദ്ര്യ നിർമാർജന പരിപാടി, മാലിന്യ സംസ്കരണം, ലൈഫ് ഭവന നിർമാണം, റോഡുകളുടെ നവീകരണവും സംരക്ഷണവും തുടങ്ങിയ പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.