ജനാധിപത്യ ധ്വംസനത്തെ തൊഴിലാളി മതിൽക്കെട്ടുകൾ ചെറുക്കും: വി.എം. സുധീരൻ
1281941
Wednesday, March 29, 2023 12:18 AM IST
തിരുവനന്തപുരം : പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് ഏജീസ് ഓഫീസിലേക്ക് തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും ഓട്ടോ- ടാക്സി തൊഴിലാളികളും തോട്ടം തൊഴിലാളികളും വനിതാ, യുവ തൊഴിലാളി പ്രവർത്തകരും പങ്കെടുത്ത മാർച്ച് ഏജീസ് ഓഫീസിനു മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറി വി.ജെ. ജോസഫ്, എസ്.എൻ. നുസ്റാ, ആന്റണി ആൽബർട്ട്, പുത്തൻപള്ളി നിസാർ, ജി.ആർ. അജിത്, എം.എസ്. താജുദീൻ, ജെ. സതികുമാരി, ഡി. ഷുബീല, വഴിമുക്ക് സെയ്യദലി, മലയം ശ്രീകണ്ഠൻ നായർ, എം.ജെ. തോമസ്, ശ്രീക്കുട്ടി സതീഷ്, സരളാ വിൻസന്റ്, എരണിയൽ ശശി, ഡി. അജയകുമാർ, ജയൻ തമ്പാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.