സബ് കളക്ടർ സന്ദർശനം നടത്തി
1281654
Tuesday, March 28, 2023 12:06 AM IST
വിഴിഞ്ഞം: തീരദേശ ഹൈവേയോടനുബന്ധിച്ച് ടൂറിസം വികസനം നടപ്പാക്കുന്ന അടിമലത്തുറ മേഖലയിൽ സബ് കളക്ടർ അശ്വതി ശ്രീനിവാസൻ സന്ദർശനം നടത്തി. കരിച്ചൽ കായൽ ടൂറിസം, ആഴിമല -അടിമലത്തുറ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തുടങ്ങി ടൂറിസം വികസന പദ്ധതികൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ജില്ലാ വികസന കമ്മീഷണർ കൂടിയായ സബ് കളക്ടർ അടിമലത്തുറ, അമ്പലത്തുമൂല തീരത്ത് സന്ദർശനം നടത്തിയത്.ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ വീട്ടിൽ, പത്തനംതിട്ട ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സതീശ് മിരാണ്ട , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറാം ദാസ് , പഞ്ചായത്തംഗം ആശ എന്നിവരുമായി സബ് കളക്ടർ ചർച്ചനടത്തി. 30 ന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടുകാൽ പഞ്ചായത്തിന്റെ സഹകരണത്തോടെ തീരത്തെ ഫുട്ബാൾ ക്ലബുകളെ പങ്കെടുപ്പിച്ച് അടിമലത്തുറയിൽ ഏകദിന ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു.