മരിയനാട് ഫുട്ബോൾ: ജെഎസ്എസി പുതിയതുറ വിജയികൾ
1281652
Tuesday, March 28, 2023 12:06 AM IST
മരിയനാട്: ബിഷപ് പീറ്റർ ബർണാർഡ് പെരേര മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നയൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജെഎസ്എസി പുതിയതുറ വിജയികളായി. എഫ്എഎസ്സി ഫാത്തിമാപുരത്തിന്റെ അലോഷിയാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ.ഫൈനലിൽ എഫ്എഎസി ഫാത്തിമാപുരത്തെയാണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് മുഖ്യസ്പോണ്സർ ആയ ക്ലിഫ്ടണ്‍ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ് ഒരു ലക്ഷം രൂപ കാഷ് പ്രൈസും ബിപിബിപിഎം എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. വി.ശശി എംഎൽഎ, റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ.എം. ജയിംസ്, മരിയനാട് ഇടവക വികാരി ഫാ. സൈറസ് കളത്തിൽ, ഗ്രന്ഥശാല പ്രസിഡന്റ് ഫെലിക്സ് തോബിയാസ്, ടൂർണമെന്റ് കമ്മിറ്റി കണ്‍വീനർ പി. മൈക്കിൾ തുടങ്ങിയവർ സമാപനസമ്മേളനത്തിൽ പ്രസംഗിച്ചു.
ടൂർണമെന്റിനോട് അനുബന്ധിച്ചു നടത്തിയ രണ്ടാമത് ബിപിബിപിഎം വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബിപിബിപിഎം മരിയനാട് ഫുട്ബോൾ അക്കാദമി വിജയികളായി.