മിനി ഹെെമാസ്റ്റ് ലെെറ്റും വാട്ടർ പ്യൂരിഫയറും ഉദ്ഘാടനം ചെയ്തു
1281382
Monday, March 27, 2023 12:12 AM IST
കാോവളം: കാോവളം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് മുട്ടയ്ക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ സ്ഥാപിച്ച മിനി ഹെെമാസ്റ്റ് ലൈറ്റിന്റേയും വാട്ടർ പ്യൂരിഫയറിന്റേയും ഉദ്ഘാടനം നടന്നു. മുട്ടയ്ക്കാട് ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. സാജൻ, പഞ്ചായത്തംഗങ്ങളായ ജി. സുരേന്ദ്രൻ, രമ പ്രിയ, കോവളം ബൈജു, അഷ്ടപാലൻ, മെഡിക്കൽ ഓഫീസർ അനിൽ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പനങ്ങോട് സുജിത്ത് എന്നിവർ പങ്കെടുത്തു.