കരിക്കുഴി നെല്ലിക്കുന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം
1281380
Monday, March 27, 2023 12:12 AM IST
നെടുമങ്ങാട് : കരിക്കുഴി നെല്ലിക്കുന്ന് ശ്രീ മാടൻനട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 29ന് ആരംഭിക്കും.
29ന് രാവിലെ 6.30ന് ഗണപതിഹോമം, 11ന് ഉച്ചപൂജ. വൈകുന്നേരം 6.30ന് അലങ്കാര ദീപാരാധന, 7.30ന് ഭഗവതിസേവ, കുങ്കുമാഭിഷേകം തുടർന്ന് ഭജനാമൃതം ഒമ്പതിന് കലാവിരുന്ന്.
30ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം 6.30ന് അലങ്കാര ദീപാരാധന, ഏഴിനു ഭജന, 7.30ന് ഭഗവതിസേവ, എട്ടിന് കുങ്കുമാഭിഷേകം, തുടർന്ന് നൃത്തനൃത്യങ്ങൾ. 31ന് രാവിലെ ഒന്പതിനു സമൂഹ പൊങ്കാല, 9.20ന് സമൂഹമൃത്യുഞ്ജയഹോമം, 9.40ന് വാർഷിക കലശപൂജ, 10ന് വാർഷിക കലശാഭിഷേകം,11ന് നാഗരൂട്ട്, 11.30ന് പൊങ്കാല നിവേദ്യം, വൈകുന്നേരം 4.30ന് ഉരുൾ, 7.30ന് ദേവന്റേയും ദേവിയുടേയും ചൈതന്യം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, കുത്തിയോട്ടം, പൂമാല, താലപ്പൊലി, തേര് വിളക്ക്, ശിങ്കാരിമേളം, ഫ്യൂഷൻ, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെ കരിക്കുഴി ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്ന് തിരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.