ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു
1281379
Monday, March 27, 2023 12:12 AM IST
നെടുമങ്ങാട്: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങുന്നതിനു വേണ്ടി മണ്ഡലം അടിസ്ഥാനത്തിൽ മൂന്നുലക്ഷം രൂപ സർക്കാർ അനുവദിച്ചന്റെ ഭാഗമായി നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, ജില്ല എക് സിക്യൂട്ടീവ് അംഗം എ.എം. റൈസ്, താലൂക്ക് വൈസ് പ്രസിഡന്റെ പി.ജി. പ്രേമചന്ദ്രൻ, മുരുകൻ കാച്ചാണി, ശ്രീവൽസൺ, പി.കെ. സാം, ഷീജ, ഡി. രാജശേഖരൻ നായർഎന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്കും പുസ്തകം വിതരണം ചെയ്തു.
ബികെഎംയു
കോവളം മണ്ഡലം സമ്മേളനം
കോവളം: ബികെഎംയു കോവളം മണ്ഡലം സമ്മേളനം മുക്കോല വെളിയം ഭാർഗവൻ സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എസ്. സുധീർ അധ്യക്ഷത വഹിച്ചു. കെ. ബാബു, സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ് ണൻ, നേതാക്കളായ സി.എസ്.രാധാകൃഷ്ണൻ, സി.കെ. സിന്ധുരാജൻ, എം.എസ്. വിലാസൻ, കല്ലിയൂർ രാജു എന്നി വർ പ്രസംഗിച്ചു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി വിലാസൻ - പ്രസിഡന്റ്, ശിശുപാലൻ -വൈസ് പ്രസിഡന്റ്, നെല്ലിവിള വിജയൻ -സെക്രട്ടറി, ഗിരിജ, അഡ്വ. അനീഷ് -ജോയിന്റ് സെക്രട്ടറിമാർ എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.