പീഡനക്കേസില്‍ രണ്ടുപേർ അറസ്റ്റിൽ
1280368
Thursday, March 23, 2023 11:47 PM IST
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി ക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവിമോൻ (27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 20ന് വെളുപ്പിനു വലിയമല സ്റ്റേഷൻ പരിധിലുള്ള പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ട് പോയി ബംഗളൂരു ഹുസൂർ എന്ന സ്ഥലത്തെത്തിച്ചു മുറിയെടുത്ത് താമസിപ്പിച്ചു പീഡിപ്പിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്് ചെയ്തു. തമിഴ്നാട്ടിലും നിരവധി കേസിലെ പ്രതികളാണിവർ. തമിഴ്നാട് പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയിട്ടുണ്ട്.