മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, March 23, 2023 2:47 AM IST
വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ത്തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം മ​തി​പ്പു​റ​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ​യും ആ​രി​ഫ ബീ​വി​യു​ടെ​യും മ​ക​ൻ ന​വാ​സ് ഖാ​ൻ (37) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞെ​ത്തി​യ ന​വാ​സ് ഖാ​നെ താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ന് താ​ഴെ വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ൽ രാ​വി​ലെ 5.30 ഓ​ടെ നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്.

ആ​ദ്യം വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ക​ഴി​ഞ്ഞ് ബ​ണ്ഡു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ന​വാ​സ് ഖാ​നും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും മ​തി​പ്പു​റ​ത്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ ഫ്ളാ​റ്റി​ലെ മൂ​ന്നാം നി​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.​വി​ഴി​ഞ്ഞം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ഭാ​ര്യ:റൈ​ഹാ​ന​ത്ത് ബീ​വി, മ​ക്ക​ൾ:​സ​നൂ​ജ, ഹാ​ജ​റ.