പണംതട്ടിയ കേസില്‍ യുവതി അറസ്റ്റിൽ
1279734
Tuesday, March 21, 2023 11:05 PM IST
വെള്ളറട: വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് വായ്പയെടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് വയോധികയില്‍ നിന്ന് പണംതട്ടിയ കേസില്‍ യുവതിയെ അറസ്റ്റുചെയ്തു. പൂന്തുറ സ്വദേശി വസന്തയില്‍ നിന്ന് 2,27,000 രൂപ തട്ടിയെടുത്ത കേസിൽ ആര്യങ്കോട് കീഴാറൂരില്‍ നാലുമുഖം വമ്മന്കോണത്ത് സനല്‍ ഭവനില്‍ സനിതയെ(30) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. വീടുവയ്ക്കുന്നതിന് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തരാമെന്ന് പറഞ്ഞാണ് വയോധികയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കെട്ടിടംവച്ചുതരുന്നവര്ക്ക് കമ്മീഷനായി പണം നല്കേണ്ടതുണ്ടെന്നു പറഞ്ഞ് പണം വാങ്ങി. തുടര്‍ന്ന് ലോണ്‍ ശരിയാക്കി ലഭിക്കുന്നതിന് ബാങ്ക് മാനേജര്‍ക്കും പൈസ നല്‍കണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയതെന്ന് പൂന്തുറ പോലീസ് പറഞ്ഞു. എസ്എച്ച്ഒ ജെ.പ്രദീപ്, ബീനാ ബീഗം തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.