മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ
1279214
Sunday, March 19, 2023 11:56 PM IST
പേരൂർക്കട: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രികന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം സ്വദേശി ദസ്തഗീർ (43) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനു ബസ് കാത്തുനിന്ന കുലശേഖരം കൽക്കുളം സ്വദേശി ഷാജിദ് ഹസന്റെ മൊബൈൽ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. ഫോൺ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തമ്പാനൂർ സിഐ പ്രകാശ്, എസ്ഐ സുബിൻ എന്നിവരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
താലൂക്ക് കൗൺസിൽ
നെയ്യാറ്റിന്‍കര : താലൂക്ക് ലൈബ്രറി കൗൺസിൽ നെയ്യാറ്റിൻകര സംഘടിപ്പിച്ച കൗൺസിൽ നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് ദേശാഭിവര്‍ധിനി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. രതീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.