വെള്ളായണി ക്ഷേത്രത്തില്‍ അശ്വതി പൊങ്കാല 24 ന്
1279208
Sunday, March 19, 2023 11:56 PM IST
നേമം: മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തില്‍ അശ്വതി പൊങ്കാല 24ന് ആഘോഷിക്കും. രാവിലെ 9.45ന് ശേഷം പണ്ടാരയടുപ്പില്‍ അഗ്നിപകരും. പൊങ്കാലയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നിവേദ്യം ഉച്ചയ്ക്ക് ഒന്നിനു നടക്കും. അശ്വതി പൊങ്കാല കഴിഞ്ഞ് അവസാന ദിക്കുബലി സ്ഥലമായ കോലിയക്കോട് 25ന് തങ്കത്തിരുമുടി എഴുന്നള്ളിക്കും. നാലു കരയിലേയും ദിക്കുബലികള്ക്കും എഴുന്നള്ളിപ്പനും ശേഷം ഏപ്രില്‍ 15ന് രാവിലെ 8.15ന് ഉത്സവത്തിന് കൊടിയേറും. 23ന് പറണേറ്റ്. 24 ന് നിലത്തില്‍പ്പോര്. വൈകുന്നേരം ആറോട്ടോടെ കാളിയൂട്ടുത്സവം സമാപിക്കും. പാപ്പനംകോട് ദിക്കുബലിക്കുശേഷം വീടുകളില്‍ നിറപറകളുടെ എണ്ണം കൂടിയതിനാല്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കളംകാവല്‍ 21ന് വൈകുന്നേരം ആറിനു നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയച്ചു.