കൈ​ത്താ​ങ്ങ് പ​ദ്ധ​തി​ക്ക് തു​ട​ക്കംകു​റി​ച്ച് എ​ൻ​എ​സ്എ​സ്
Sunday, March 19, 2023 11:56 PM IST
നെ​ടു​മ​ങ്ങാ​ട് : കാ​വ്യാ​ട്ട് കോ​ളജ് ഓ​ഫ് എ​ജു​ക്കേ​ഷ​ൻ ബിഎ​ഡ് വി​ദ്യാ​ർ​ഥിക​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളും പ​തി​നാ​റാം​ക​ല്ല് ഗ്രാ​മ​സേ​വാ​സ​മി​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൂ​റോ​ളംപേർക്ക് വി​ത​ര​ണം ചെ​യ്തു. എ​ൻഎ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. അ​ൻ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​തി​നാ​റാംക​ല്ല് വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ദ്യാ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വ​ലി​യ​മ​ല സു​രേ​ഷ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ നി​ഷാ​ദ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​രുംദി​വ​സ​ങ്ങ​ളി​ൽ ബ്രെ​യി​മൂ​ർ, ഞാ​റ​നീ​ലി, തെ​ന്നൂ​ർ ബൊ​ണ​ക്കാ​ട്, വി​തു​ര തു​ട​ങ്ങി​യ മേ​ഖ​ല​കളിലേ​യ്ക്കും കൈ​ത്താ​ങ്ങ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.