രോ​ഗനി​ര്‍​ണ​യ ക്യാ​മ്പ്
Sunday, February 5, 2023 11:32 PM IST
വെ​ള്ള​റ​ട: കാ​ളി​മ​ല​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെയും ക​ന്യാ​കു​മാ​രി സേ​വാ​ഭാ​ര​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ രോ​ഗനി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ത്തുകാ​ണി ഒ​രുനൂ​റാം​വ​യ​ല്‍ കാ​ണി​സെ​റ്റി​ല്‍​മെ​ന്‍റില്‍ നേ​ത്ര, ദ​ന്ത​, സി​ദ്ധ ഉ​ള്‍​പ്പെ​ടെ ജ​ന​റ​ല്‍ മെ​ഡി​സി​നും ഉ​ണ്ടാ​യി​രു​ന്നു. ഇതുകൂ​ടാ​തെ ലാ​ബ് ടെ​സ്റ്റിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു ക​ണ്ണടയും മ​രു​ന്നും വി​ത​ര​ണം ചെ​യ്തു.​ വി​ദ​ഗ്ദ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കു പ​ങ്കെ​ടു​ത്ത വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു. ​
വി​വേ​ക് മെ​ഡി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂട്ട്, രാ​ജാ​സ് ദ​ന്ത​ല്‍ കോള​ജ്, ഡോ​. അ​ഗ​ര്‍​വാ​ള്‍സ് നേ​ത്ര ആ​ശു​പ​ത്രി തുടങ്ങിയ ആ​ശു​പ​ത്രി​ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി.​ കാ​ളി​മ​ല ക്ഷേ​ത്രം പ്ര​സി​ഡന്‍റ് രാ​ജേ​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍, ട്ര​ഷ​റ​ര്‍ രാ​ജ്കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. സു​ജി​ത്, എ.​വി. സു​ഭി​ലാ​ല്‍, വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.