പേരൂർക്കട ഗവ. ഗേൾസ് സ്കൂൾ വാർഷികാഘോഷം
1264632
Friday, February 3, 2023 11:55 PM IST
പേരൂർക്കട: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എംഎൽഎ നിർവഹിച്ചു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ അധ്യക്ഷത വഹിച്ചു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഈ അധ്യയനവർഷത്തിൽ ഡോക്ടറേറ്റ് നേടിയ ജെ.ആർ. ബിന്ദു, ടി. ആരോമൽ എന്നിവരെയും ഈ വർഷം വിരമിക്കുന്ന ഗീതകുമാരിയെയും ചടങ്ങിൽ ആദരിച്ചു. കലാകായിക മത്സരങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ്, പിടിഎ പ്രസിഡന്റ് എസ്.വി. രാജേഷ്, എസ്എംസി ചെയർമാൻ വിമൽരാജ്, സ്റ്റാഫ് സെക്രട്ടറി എൽ. രമാമണി, സീനിയർ അസിസ്റ്റന്റ് എസ്.എൽ. ബിനു എന്നിവർ പങ്കെടുത്തു.