പൂർവ വിദ്യാർഥി സംഗമവും കാൻസർ ദിനാചരണവും
1264366
Thursday, February 2, 2023 11:43 PM IST
പോത്തൻകോട് : സംസ്ഥാനത്തെ ഏക സിദ്ധ മെഡിക്കൽ കോളജായ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിൽ 2008 മുതൽ പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ സംഗമവും ക്യാൻസർ ദിനാചരണവും നാളെ നടക്കും.
പൂർവവിദ്യാർഥിസംഗമത്തോടനുബന്ധിച്ച് രാവിലെ 9.30ന് കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അലുമിനി അസോസിയേഷന്റെ പ്രവർത്തനോദ് ഘാടനം ഗതാഗതമന്ത്രി അഡ്വ.ആന്റണി രാജു നിർവഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഡോ. ദീപു മെമ്മോറിയൽ അവാർഡിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിലെ ആദ്യകാല അധ്യാപകരെ ആദരിക്കും. അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനം ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടർ ഡോ. കെ. എസ്. പ്രിയ നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി. ഹരിഹരൻ അധ്യക്ഷത വഹിക്കും.
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡിഎംഒ ഡോ. ഷീല മേബ്ലെറ്റ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. പി.ആർ. സജി, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, ക്ഷേമകാര്യ വികസന സ്ഥിരംസമിതി അംഗം ആർ. സഹീറത്ത് ബീവി, വാർഡ് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ, ഡീൻ ഡോ. വി. അരുണാചലം, പിടിഎ പ്രസിഡന്റ് പി. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജി.ആർ. ഹൻസ്രാജ്, ഡോ. സി. മിഥുൻ, ഡോ. ആർ.കെ. ജനപ്രിയ, ഡോ. കെ.ജെ. അനുപമ.എന്നിവർ സംബന്ധിക്കും.
11ന് മണിക്കടൈ നൂൽ എന്ന രോഗനിർണയ രീതിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ചെന്നൈ സിദ്ധ റീജയണൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് റിസർച്ച് ഓഫീസർ ഡോ. എസ്. വിനായക് നയിക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന കാൻസർ ബോധവത്കരണ പരിപാടിയിൽ പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് കാൻസർ ചികിത്സയിൽ സിദ്ധ ഔഷധങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. വി. ബാലസുബ്രമണ്യനും അഞ്ചിന് നട്ടെല്ലു സംബന്ധമായ രോഗങ്ങളെക്കുറിച്ച് ചെന്നൈ ഗവ. സിദ്ധ മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫ. ഡോ. ടി.ആർ. സിദ്ധിഖ് അലിയും ക്ലാസെടുക്കും. വൈകുന്നേ രം വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കും.